കൊവിഡ്; സംസ്ഥാനത്ത് ഏറ്റവുമധികം ആളുകള്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയില്‍

കൊവിഡ് ബാധിച്ച് നിലവില്‍ ഏറ്റവുമധികം ആളുകള്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ 47 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം -18, ഇടുക്കി 14, കൊല്ലം – 12, കാസര്‍ഗോഡ് – 9 , കോഴിക്കോട് – 4, മലപ്പുറം -2 തിരുവനന്തപുരം -2, പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓരോരുത്തരും ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍ഗോഡ് സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 14 പേരാണ് രോഗമുക്തരായത്. പാലക്കാട് നാല് പേരും കൊല്ലം ജില്ലയില്‍ മൂന്നുപേരും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ വീതവും പത്തനംതിട്ട മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരും ഇന്ന് രോഗമുക്തരായി.
സംസ്ഥാനത്ത് ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 111 പേര്‍ ഇപ്പോള്‍ ചികിത്സയില്‍. സംസ്ഥാനത്ത് ആകെ 20711 പേരാണ് നിരീക്ഷണത്തിലുള്ളത് 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 95 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 25135 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,