മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മുംബൈയില്‍ നിന്നെത്തിയ മറാഞ്ചേരി സ്വദേശിക്ക്

മലപ്പുറം ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ മറാഞ്ചേരി പെരിച്ചകം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2 ആയി. കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ കാലടി സ്വാദേശിക്ക് ഒപ്പം മുംബൈയിലെ നിന്നെത്തിയ എം 40 കാരനാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
മുംബൈയില്‍ നിന്ന് ചരക്ക് ലോറിയില്‍ അനുമതിയില്ലാതെയായിരുന്നു ഇയാളുടെ യാത്ര. ഏപ്രില്‍ 15 ന് കോഴിക്കോട് എത്തിയ ഇയാള്‍ അവിടെ നിന്ന് മറ്റൊരു ലോറിയില്‍ രാമനട്ടുകാരയിലും പിന്നീട് കാല്‍നടയായി ചേളാരിയിലും എത്തി. അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി. വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ അടുത്ത ദിവസം തന്നെ മാറഞ്ചേരിയില്‍ ഉള്ള കൊവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി. കൂടെ ഉണ്ടായിരുന്ന കാലടി സ്വാദേശിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ ഏപ്രില്‍ 26 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു.
ഇയാളുടെ മാതാപിതാക്കള്‍, സഹോദരന്‍, ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ എന്നിവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗബാധിതരായ രണ്ട് പേര്‍ക്കുമൊപ്പം മുംബൈയില്‍ താമസിച്ച് വിവിധ മാര്‍ഗങ്ങളിലൂടെ ജില്ലയില്‍ തിരിച്ചെത്തിയ മറ്റ് നാല് പേരെയും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 22 ആയി. അതേസമയം, പാലക്കാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്നു മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി ആയ 18 കാരന്‍ ഇന്ന് രോഗമുക്തനായി. ഇയാള്‍ വൈകാതെ ആശുപത്രി വിടും.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here