മെയ് നാല് മുതൽ ലോക്ക്ഡൗണിൽ ഇളവുകൾ

മെയ് നാല് മുതൽ കൊവിഡ് മുക്ത ജില്ലകളിൽ ലോക്ക്ഡൗണിൽ ഇളവുകൾ നൽകുമെന്ന് കേന്ദ്രം. ലോക്ക്ഡൗൺ ഫലപ്രദമായതിനാൽ കൊവിഡ് നിയന്ത്രിക്കാനായെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. മെയ് മൂന്ന് വരെ കർശന നിയന്ത്രണം തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേർത്തു.
എന്തൊക്കെയാകും ഇളവുകൾ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇളവുകൾ മന്ത്രാലയം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ രാജ്യത്തുണ്ടായിരുന്ന ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 170 ൽ നിന്ന് 129 ആയിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകളിൽ നിയന്ത്രണം കർശനമായി തന്നെ തുടരും. കൊവിഡ് മുക്തമായ ജില്ലകൾക്കാകും ഇളവുകൾ.
കഴിഞ്ഞ രണ്ടാഴ്ചകളിലായി കാർഷിക രംഗത്തും വ്യവസായ രംഗത്തുമെല്ലാം കേന്ദ്രം ഇളവുകൾ നൽകിയിരുന്നു. മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ആദ്യം 21 ദിവസത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മെയ് മൂന്ന് വരെ നീട്ടുകയായിരുന്നു.
Story Highlights- Lockdown, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here