ഇന്നത്തെ പ്രധാന വാർത്തകൾ (30-04-2020)

ശമ്പളം പിടിക്കലിന് നിയമ സാധുത; ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു
സംസ്ഥാന സർക്കാരിന്റെ ശമ്പളം പിടിക്കൽ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതോടെ ഓർഡിനൻസിന് നിയമസാധുത ലഭിച്ചു. ഇന്നലെ രാത്രിയാണ് ഓർഡിനൻസ് മുഖ്യമന്ത്രിയുടെ ഓഫിസ് ഗവർണർക്ക് കൈമാറുന്നത്.
നടൻ ഋഷി കപൂർ അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ എച്ച്എൻ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു.
ഇന്ത്യയിൽ കൊവിഡ് മരണം 1074 ആയി
ഇന്ത്യയിൽ കൊവിഡ് മരണം 1074 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധിച്ച് മരിച്ചത് 67 പേരാണ്. രാജ്യത്ത് പുതുതായി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 178 ആയി. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 33,050 ആയി.
സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ
സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. നിർദേശം ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയിൽ പെറ്റികേസ് ചാർജ്ജ് ചെയ്യും. 200 രൂപയാണ് പിഴ. കുറ്റം ആവർത്തിക്കുകയാണെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
Story Highlights- News Round Up,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here