ഇന്ത്യയിൽ കൊവിഡ് മരണം 1074 ആയി

ഇന്ത്യയിൽ കൊവിഡ് മരണം 1074 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധിച്ച് മരിച്ചത് 67 പേരാണ്. രാജ്യത്ത് പുതുതായി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 178 ആയി. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 33,050 ആയി.
മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു. അഹമ്മദാബാദിലാണ് കൊവിഡ് കേസുകളും മരണവും കൂടുതൽ. ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3439ഉം മരണം 56ഉം ആയി. കഴിഞ്ഞ ആറ് ദിവസങ്ങളിലായി 1191 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്.
സാമ്പത്തിക സ്ഥിതി വഷളായതോടെ രാജസ്ഥാൻ സർക്കാർ മദ്യത്തിനുള്ള എക്‌സൈസ് തീരുവ പത്ത് ശതമാനം വർധിപ്പിച്ചു. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 35 ശതമാനവും ബിയർ അടക്കം മറ്റ് മദ്യങ്ങൾക്ക് 45 ശതമാനവുമാണ് പുതുക്കിയ എക്‌സൈസ് തീരുവ. കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച സ്വകാര്യ വാർത്ത ചാനലിലെ മാധ്യമപ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽപ്പെട്ട അഞ്ച് മന്ത്രിമാരെ നിരീക്ഷണത്തിലാക്കി. തമിഴ്‌നാട്ടിൽ നിന്ന് ത്രിപുരയിൽ എത്തിയ ആംബുലൻസിന്റെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ ഇതുവരെ 768 കേസുകൾ റിപ്പോർട്ട് ചെയ്തു. ഒടുവിലായി വന്ന കണക്കുകളിൽ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്ത 104 പോസിറ്റീവ് കേസുകളിൽ 94ഉം ചെന്നൈയിലാണ്.
Story Highlights- Coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here