Advertisement

ലോക്ക് ഡൗൺ ലംഘനം: കർണാടകയിൽ പിടിച്ചെടുത്ത വാഹനങ്ങൾ നാളെ മുതൽ വിട്ടു നൽകും

April 30, 2020
0 minutes Read

കർണാടകയിൽ ലോക്ക് ഡൗൺ ലംഘനത്തിന്റെ ഭാ​ഗമായി പിടിച്ചെടുത്ത സാഹനങ്ങൾ നാളെ മുതൽ വിട്ടുനൽകും. പിഴ ഈടാക്കിയ ശേഷമായിരിക്കും ലാഹനങ്ങൾ വിട്ടു നൽകുക. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 500 രൂപയും നാലുചക്ര വാഹനങ്ങൾക്ക് 1000 രൂപയും പിഴ ഈടാക്കും.

കർണാടകത്തിൽ തുടർച്ചയായ നാലാം ദിവസവും രോഗമുക്തി നേടിയവരുടെ എണ്ണം രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നത് ആശ്വാസകരമാണ്. അതിനിടെ കൊവിഡ് ബാധിച്ച മാധ്യമപ്രവർത്തകനുമായി ഇടപഴകിയ രണ്ട് ഉപമുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രി, സാംസ്കാരിക മന്ത്രി, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി എന്നിവരും കർണാടകത്തിൽ നിരീക്ഷണത്തിലാണ്. കന്നഡ വാർത്താ ചാനലിലെ ക്യാമറാമാൻ ഇവരുടെ അഭിമുഖങ്ങൾ എടുത്തിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ വാർത്താസമ്മേളനത്തിലും പങ്കെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top