എറണാകുളത്ത് ഒരാൾ കൂടി കൊവിഡ് മുക്തനായി ആശുപത്രി വിട്ടു

കഴിഞ്ഞ 29 ദിവസമായി കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന യുവാവ് രോഗമുക്തനായി ആശുപത്രി വിട്ടു. തുടർച്ചയായ സാമ്പിളുകൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇയാളെ ഡിസ്ചാർജ് ചെയ്തത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം 22ാം തീയതി യുഎഇയിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നു എറണാകുളം കലൂർ സ്വദേശിയായ 23 വയസുള്ള യുവാവ്. ഇയാളെ ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസം നാലിനായിരുന്നു യുവാവിനെ അഡ്മിറ്റ് ചെയ്തത്. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ച അഡ്മിറ്റ് ചെയ്ത പത്തനംതിട്ട സ്വദേശിയുമായും സമ്പർക്കമുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
യുവാവിന്റെ ചികിത്സ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ നോഡൽ ഓഫീസർ ഡോ. ഫത്തഹുദ്ധീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ പി വാഴയിൽ, ആർഎംഒ ഡോ. ഗണേഷ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ഗീതാ നായർ, ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. റെനിമോൾ, ഡോ. വിധുകുമാർ, ഡോ. മനോജ് ആന്റണി, നഴ്സിംഗ് സൂപ്രണ്ട് സാൻറ്റി അഗസ്റ്റിൻ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു.
Story highlights-ernakulam,covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here