ലോക്ക് ഡൗൺ എഫക്ട്: ഏപ്രിലിൽ ഒരു വാഹനം പോലും വിൽക്കാനാവാതെ മാരുതി സുസുക്കി; ചരിത്രത്തിൽ ആദ്യം

കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മാസം ഒരു വാഹനം പോലും വിൽക്കാനാവാതെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാണക്കമ്പനി മാരുതി സുസുക്കി. ഏപ്രിൽ മാസത്തിലാണ് ഒരു കാറ് പോലും വിൽക്കാൻ മാരുതിക്ക് സാധിക്കാതിരുന്നത്. കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതാണ് മാരുതിക്ക് തിരിച്ചടിയായത്. രാജ്യത്തെ വില്പന ഇല്ലാതായതിനൊപ്പം കഴിഞ്ഞ മാസം കാറുകൾ കയറ്റി അയക്കാനും സാധിച്ചില്ല.
ലോക്ക് ഡൗണിനെ തുടർന്ന് ഫാക്ടറികളും ഷോറൂമുകളും അടച്ച് പൂട്ടിയിരുന്നു. ഇതോടെ മാർച്ചിൽ മാസത്തിൽ 2019 മാർച്ചിനെ അപേക്ഷിച്ച് 47.4% ആയി കുറഞ്ഞിരുന്നു. മാസം ഏതാണ്ട് 150000 കാറുകളാണ് മാരുതി നിർമ്മിക്കുന്നത്. രാജ്യത്തെ വിവിധ പ്ലാൻ്റുകളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു എന്ന് മാർച്ച് 23ന് മാരുതി സുസുക്കി അറിയിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച തന്നെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർസി ഭാർഗവ ഏപ്രിലിൽ വില്പന വളരെ കുറയുമെന്നും ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സ്ഥിതി ഉണ്ടാവുമെന്നും സൂചന നൽകിയിരുന്നു.
അതേ സമയം, ഹരിയാനയിലെ പ്ലാൻ്റിൽ നിർമ്മാണ പ്രവർത്തനം തുടങ്ങാൻ മാരുതിക്ക് അനുവാദം ലഭിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ മാസം അവസാനം അത് തുറന്നു എങ്കിലും അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മെയ് മാസത്തിൽ മാരുതി സുസുക്കിയും ഹ്യുണ്ടായും കുറഞ്ഞ അളവിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നാണ് റിപ്പോർട്ട്.
മാരുതിക്കൊപ്പം എംജി മോട്ടേഴ്സ് എം&എം എന്നീ വാഹനനിർമ്മാതാക്കളും ഏപ്രിലിൽ ഒരു യൂണിറ്റ് പോലും കച്ചവടം ചെയ്തിട്ടില്ല.’
Story Highlights: Lockdown: Maruti sells zero units in domestic market in April
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here