തമിഴ്‌നാട്ടിൽ 231 പേർക്ക് കൂടി കൊവിഡ്; ഒരു മരണം

തമിഴ്‌നാട്ടിൽ 231 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് തമിഴ്‌നാട്ടിൽ ഒറ്റ ദിവസം ഇത്ര അധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. കൊവിഡ് ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു. ചെന്നൈ സ്വദേശിയായ 76 കാരിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചെന്നൈയിൽ മാത്രം ഇന്ന് 174 പേർക്ക് രോഗബാധയുണ്ടായി.

കൊവിഡ് ബാധിച്ച് തമിഴ്‌നാട്ടിൽ ഇതുവരെ 29 പേർക്കാണ് ജീവൻ നഷ്ടമായത്. 2757 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗ ബാധിതർ ഉള്ളത് ചെന്നൈയിലാണ്. ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 100 കടന്നതോടെ തമിഴ്‌നാട്ടിലെ ഏഴു ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

കോയമ്പേട് മാർക്കറ്റിൽ വന്ന് തിരിച്ചുപോയ അരിയാളൂർ ജില്ലയിൽ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാഞ്ചിപുരത്ത് ഏഴ് പേർക്കും രോഗം പകർന്നത് ഇവിടെ നിന്നാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ മാർക്കറ്റിൽ വന്നുപോയ 600 പേരെ ഇനിയും കണ്ടെത്താനുണ്ട്. 10000 അധികം പേരാണ് കോയമ്പേട് മാർക്കറ്റിൽ ജോലി ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top