Advertisement

കോട്ടയത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് രോഗ മുക്തരായി

May 2, 2020
1 minute Read

കോട്ടയത്ത് ഇന്നും കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കോട്ടയം ജില്ലയിൽ ഇന്ന് രോഗവിമുക്തരായവർ മൂന്ന് പേരാണ്. 17 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 16 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കോട്ടയം ജനറൽ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. 18 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 81 പേർക്ക് ഇന്ന് ഹോം ക്വാറന്റീൻ നിർദേശിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 1665 പേരാണ്. 1579 പേർ ഇന്ന് വരെ ജില്ലയിൽ കൊവിഡ് പരിശോധനക്ക് വിധേയരായി. 216 പരിശോധനാ ഫലങ്ങൾ ഇനിയും ലഭിക്കാനുണ്ട്.

അതേസമയം സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ രോഗമുക്തി നേടി. കണ്ണൂർ ആറും ഇടുക്കിയിൽ രണ്ട് പേരുമാണ് രോഗമുക്തി നേടിയത്. 499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 96 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 21,891 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് 80 ഹോട്ട്സ്പോട്ടുകൾ ആണ് ഉള്ളത്. ഇതിൽ 21 എണ്ണം കണ്ണൂരാണ്. ഇടുക്കിയിലും കോട്ടയത്തും പതിനൊന്ന് വീതവും ഹോട്ട്സ്പോട്ടുകൾ ഉണ്ട്. ഇന്ന് പുതുതായി ഹോട്ട്സ്പോട്ടുകളില്ല.

 

covid, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top