മുംബൈയിൽ കൊവിഡ് ബാധിതനായ മലയാളി ചികിത്സ കിട്ടാതെ മരിച്ചു

മുംബൈയിൽ കൊവിഡ് ബാധിതനായി ഒരു മലയാളി കൂടി മരിച്ചു. ഹോട്ടൽ ബിസിനസ് നടത്തിവരികയായിരുന്ന കാസർഗോഡ് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രോണയെന്ന 52 കാരനാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് ഖാലിദ് മരിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കൊവിഡ് സംശത്തെ തുടർന്ന് ചികിത്സ നിഷേധിക്കപ്പെട്ട് മുംബൈയിൽ ഒരാഴ്ച്ചയ്ക്കിടെ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ദക്ഷിണ മുംബൈ ഡോഗ്രിയിൽ താമസിച്ചിരുന്ന ഖാലിദ്. നവി മുംബൈ ഉൾവെയിൽ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിനിയും ആശുപത്രികളിൽ ചികിത്സ കിട്ടാതെ വന്നതിനെ തുടർന്ന് മരിച്ചിരുന്നു.

പനിയും ശ്വാസം മുട്ടലും കൂടി അവശതയിലായ ഖാലിദിനെ അഞ്ചിലേറെ ആശുപത്രികളാണ് കൈയൊഴിഞ്ഞത്. ഓരോരോ ആശുപത്രികളിൽ നിന്നായി ഖാലിദിനെ ഒഴിവാക്കുകയായിരുന്നുവെന്നാണ് ബോംബെ കേരള മുസ്ലിം ജമാ അത്ത് പ്രസിഡന്റ് സി എച്ച് അബ്ദുൽ റഹ്മാന്റെ പരാതി. ചികിത്സ കിട്ടാതെ വന്നതിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായി ശനിയാഴ്ച്ചയായിരുന്നു ഖാലിദ് മരിക്കുന്നത്. സിഎസ്എംടിയിലെ സെന്റ്. ജോർജ് സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി.

Story highlights-mumbai,covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top