മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 12,000 കടന്നു; പുതുതായി 790 പേർക്ക് രോഗം

അതിവേഗം കൊവിഡ് വൈറസ് പടർന്നുപിടിക്കുന്ന മഹാരാഷ്ട്രയിൽരോഗബാധിതരുടെ 12,000 കടന്നു. 12,296 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പുതുതായി 790 പേർക്ക് രോഗം സ്ഥിരീകരിച്ചു. 36 പേർ മരിച്ചു.
മഹാരാഷ്ട്രയിൽ രോഗികളുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുതിച്ചുയരുകയാണ്. മരണസംഖ്യ 521 ആയി. ഇന്നുണ്ടായ കൊവിഡ് കേസുകളിൽ 547 എണ്ണവും 27 മരണവും മുംബൈയിലാണ്. ആകെ രോഗികളുടെ എണ്ണം 8,172 ആയി. മരണസംഖ്യ 322 ആയി ഉയർന്നു. പൂനെയിൽ 1970 പേരാണ് രോഗബാധിതരായി ഉള്ളത്. 100 പേർ മരിച്ചു. സമൂഹ വ്യാപാനത്തിന് സമാനമായ സാഹചര്യമാണ് മുംബൈയിലും പൂനെയിലും താനെയിലും നിലനിൽക്കുന്നത്. 38 പുതിയ പോസിറ്റീവ് കേസുകൾ കൂടി ധാരാവിയിൽ ഉണ്ടായി. ഇതിൽ 15 എണ്ണം ഹോട്ട്‌സ്‌പോട്ടായ മഹീം മേഖലയിലാണ് റിപ്പോർട്ട് ചെയ്തത്. 496 പേർക്കാണ് ചേരിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
നന്ദീദിലെ ഹസൂർ സാഹിബ് തീർത്ഥാടകരിൽ 20 പേർക്ക് കൂടി രോഗബാധ ഉണ്ടായതാണ് സംസ്ഥാനത്ത മറ്റൊരു ആശങ്ക. 3500 പേർ പങ്കെടുത്ത തീർത്ഥാടനത്തിൽ പഞ്ചാബിലും മഹാരാഷ്ട്രയിലുമായി ഇതുവരെ 197 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഐഎൻഎസ് ആംഗ്രേയിൽ 38 നാവികസേനാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും യുദ്ധ കപ്പലുകളിലും, അന്തർവാഹിനികളിലും ആർക്കും രോഗമില്ലെന്ന് നാവികസേന അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here