Advertisement

എൻഐഎ വാദങ്ങൾ തള്ളി മാധ്യമ പ്രവര്‍ത്തകന്‍; പന്തീരങ്കാവ് യുഎപിഎ കേസുമായി യാതൊരു ബന്ധവുമില്ല

May 2, 2020
0 minutes Read

പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ടുള്ള എൻഐഎ വാദങ്ങൾ തള്ളി ഓൺലൈൻ മാധ്യമപ്രവർത്തകനായ അഭിലാഷ് പടച്ചേരി. പന്തീരാങ്കാവ് യുഎപിഎ കേസുമായി യാതൊരു ബന്ധവുമില്ല. അലനേയും താഹയേയും അറിയില്ല. അറസ്റ്റ് ചെയ്തതിന് ശേഷം ജയിലിൽ പോയി കണ്ടിരുന്നു. അത് ജോലിയുടെ ഭാഗമായാണ്. അലനും താഹയ്ക്കുമെതിരെ തെളിവുകൾ ലഭിക്കാത്തതിന്റെ ഭാഗമായാണ് കൂടുതൽ യുവാക്കളെ കേസിൽ പ്രതി ചേർക്കാൻ എൻഐഎ ശ്രമിക്കുന്നതെന്നും അഭിലാഷ് പടച്ചേരി ട്വന്റിഫോറിനോട് പറഞ്ഞു.

കെട്ടുകഥകളുണ്ടാക്കി തന്നെ പിടികൂടാനാണ് എൻഐഎ ശ്രമം, ആശങ്കയുണ്ട്. സി പി ഉസ്മാനെ സഹായിച്ചുവെന്ന കുറ്റം ചുമത്താനാണ് നീക്കമെന്നും അഭിലാഷ് പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിലാഷിനെ ഇന്ന് ഹാജരാകണമെന്ന് നിർദ്ദേശിച്ച് വിട്ടയക്കുകയായിരുന്നു. ഇന്നലെയാണ് മാവോയിസ്റ്റ് ബന്ധം സംശയിച്ച് കൊഴിക്കോട് നടന്ന റെയിഡിൽ ഒരു മാധ്യമ പ്രവര്‍ത്തകൻ ഉൾപ്പെടെ മൂന്ന് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top