പാക് രാഷ്ട്രീയ നേതാവ് വെടിയേറ്റ് മരിച്ചു

പാക് രാഷ്ട്രീയ നേതാവ് ആരിഫ് വസീർ വെടിയേറ്റ് മരിച്ചു. പഷ്തൂൺ തഹഫുസ് മൂവ്‌മെന്റ് (പി.ടി.എം) നേതാവായിരുന്നു. ഖൈബർ-പഖ്തൂൻഖ്വ പ്രവിശ്യയിലെ തെക്കൻ വസീറിസ്താൻ ജില്ലയിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രി വാനയിലെ വീടിന് സമീപം നിൽക്കുകയായിരുന്ന ആരിഫിന് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തുകയായിരുന്നു. വെടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതോടെ ഇസ്‌ലാമാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ജയിലിലായിരുന്ന വസീർ കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. 2017ൽ നടന്ന തീവ്രവാദി ആക്രമണത്തിൽ വസീറിന്റെ കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here