മമത കൊവിഡ് സംബന്ധമായ യഥാർത്ഥ വിവരങ്ങൾ പുറത്തുവിടണം: പശ്ചിമ ബംഗാൾ ഗവർണർ

പശ്ചിമ ബംഗാളിൽ സർക്കാരിനും മുഖ്യമന്ത്രി മമതാ ബാനർജിക്കുമെതിരെ ആരോപണവുമായി ഗവർണർ ജഗദീപ് ധൻകർ. മമത സർക്കാർ കൊവിഡ് കേസുകളുടെ കണക്കുകൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. യഥാർത്ഥ വിവരങ്ങൾ മമതാ സർക്കാർ പുറത്തുവിടണമെന്ന് ജഗദീപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. മമതയെ ടാഗ് ചെയ്തുകൊണ്ടാണ് ഒളിപ്പിച്ച വിവരങ്ങൾ പരസ്യമാക്കണമെന്ന് ഗവർണർ ആവശ്യമുന്നയിച്ചത്. ഡാറ്റ കവർ അപ്പ് ഓപ്പറേഷൻ മമത നിർത്തണം. വിവരങ്ങൾ സുതാര്യതയോടെ പങ്കുവയ്ക്കണമെന്ന് ഗവർണർ ട്വിറ്ററിൽ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസം 30നിലെ ആരോഗ്യ ബുള്ളറ്റിനിൽ കൊവിഡ് കേസുകൾ 572ൽ എത്തിയെന്ന് ആണ് പറഞ്ഞത്. പിന്നീട് മെയ് ഒന്നിന് കേസുകളെ പറ്റിയുള്ള വിവരം ഒന്നുംതന്നെ പുറത്തുവന്നിരുന്നില്ല. പക്ഷേ കേന്ദ്ര സർക്കാരിന്റെ വിവരങ്ങളിൽ 931 കേസുകൾ ഉണ്ടെന്നാണ് വിവരം. കൊവിഡിന് എതിരെ പോരാടുമ്പോൾ മമത രാഷ്ട്രീയക്കളി നിർത്തണമെന്നും ഗവർണർ നേരത്തെ പറഞ്ഞിരുന്നു. ഇതുവരെ 33 പേരാണ് കൊവിഡ് ബാധിച്ച് പശ്ചിമ ബംഗാളിൽ മരിച്ചത്.

Story highlights-west Bengal , covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top