Advertisement

നടൻ ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു

May 3, 2020
1 minute Read

പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു. മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്പിലുണ്ടായ അപകടത്തിലാണ് മരണം.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്. ബേസിലിനൊപ്പം കാറിലുണ്ടായിരുന്ന അശ്വിൻ, നിതിൻ എന്നിവരും മരിച്ചു. വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജ്, സിജി ദമ്പതികളുടെ മകനാണ് ബേസിൽ. അശ്വിനും നിതിനും വാളകം സ്വദേശികളാണ്.

നാല് പേരുടെ നിലഗുരുതരമാണ്. നിയന്ത്രണം വിട്ട കാർ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

story highlights- basil george, poovalliyum kunjadum, accident, three died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top