കൊവിഡ് പ്രതിരോധം; ഇന്ത്യക്ക് 7 ടൺ വൈദ്യോപകരണങ്ങൾ സംഭാവന നൽകി യുഎഇ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യക്ക് 7 ടൺ വൈദ്യോപകരണങ്ങൾ സംഭാവന നൽകി യുഎഇ. വൈദ്യോപകരണങ്ങൾ നിറച്ച വിമാനം ശനിയാഴ്ച യുഎഇയിൽ നിന്ന് പുറപ്പെട്ടിരുന്നു.

“കൊവിഡ് 19 പകർച്ചവ്യാധിക്കെതിരെ പോരാടുന്ന രാജ്യങ്ങളെ സഹായിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ നിലനിർത്തുന്ന സാഹോദര്യ ബന്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് രാജ്യം ഇന്ത്യക്ക് സഹായം നൽകുന്നത്.”- യുഎഇയുടെ ഇന്ത്യൻ അംബാസിഡർ ഡോ. അഹ്മദ് അബ്ദുൽ റഹ്മാൻ അൽബന്ന പറഞ്ഞു.

7000 ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ ഉതകുന്ന വൈദ്യോപകരണങ്ങളാണ് യുഎഇ അയച്ചത്.

ഇതുവരെ 34 രാജ്യങ്ങളിലേക്കായി 348 മെട്രിക് ടൺ വൈദ്യോപകരണങ്ങളാണ് യുഎഇ സംഭാവന ചെയ്തത്. 348000 ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ ഇതിനു കഴിയും.

അതേ സമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,301 ആയി ഉയർന്നു. ഇതുവരെ രോഗം ബാധിച്ചത് 39,980 പേർക്കാണ്. രാജ്യത്താകെ ചികിത്സയിലുള്ളത് 28,064 പേർ. 10631 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 2644 പോസിറ്റീവ് കേസുകളും 83 മരണവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

എന്നാൽ, റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസിറ്റീസ് കേസുകളിൽ 26 ശതമാനം പേർ രോഗമുക്തരാകുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 384 മരണവും 3 മരമവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ മാത്രം 4122 കൊവിഡ് ബാധിതരാണുള്ളത്. ഗുജറാത്തിൽ 5054 പോസിറ്റീസ് കേസുകളും 262 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 333 പോസിറ്റീവ് കേസുകളും 26 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗം പോസിറ്റീസ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തത് അഹമ്മദാബാദിലാണ്.

Story Highlights: India Gets 7 Tons Of Medical Supply From UAE To Fight COVID-19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top