കൊവിഡിനെതിരെ പോരാടുന്നവർക്ക് ആദരം അർപ്പിച്ച് ഇന്ത്യൻ സൈന്യം

കൊവിഡിനെതിരെ പോരാടുന്നവർക്ക് ആദരം അർപ്പിച്ച് ഇന്ത്യൻ സൈന്യം. ആശുപത്രികൾക്ക് മുകളിലൂടെ വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തിയും നാവികസേന കപ്പലുകൾ ലൈറ്റ് തെളിയിച്ചുമാണ് ആദരമർപ്പിക്കുന്നത്.
ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതൽ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കൊവിഡ് രോഗികൾക്ക് ചികിത്സ നൽകുന്ന ആശുപത്രികൾക്ക് മുകളിലൂടെയാണ് വ്യോമ സേനയുടെ വിമാനങ്ങൾ പറക്കുക.
ട്രാൻസ്പോർട്ട് വിമാനങ്ങളും മിഗ് യുദ്ധ വിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. സേനയുടെ ബാൻഡ് മേളവും രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കും. നാവിക സേനയുടെ കപ്പലുകൾ ദീപാലകൃതമാക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഫ്ലൈപാസ്റ്റിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. രാവിലെ 9നും 10നുമിടക്ക് അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ആശുപത്രികൾക്കു മുകളിൽ വ്യോമ സേന പുഷ്പവൃഷ്ടി നടത്തി.
ഇറ്റാനഗർ, ഗുവാഹട്ടി, ഷില്ലോങ്, കൊൽക്കത്ത എന്നിവിടങ്ങളിൽ 10.30നും യുപിയിൽ 10.15നും 10.30നുമിടയ്ക്കും. ഡൽഹിയിൽ 10നും 11നുമിടയ്ക്കുമാണ് വിമാനങ്ങൾ പറക്കുക. കേരളത്തിൽ തിരുവനന്തപുരം മെഡിക്കൽകോളജിനും ജനറൽ ആശുപത്രിക്കും മുകളിലാണ് ഫ്ലൈപാസ്റ്റ് നടക്കുക.
Story highlight: indian soldiers tribute to corona fighters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here