കുവൈറ്റിൽ ഗർഭിണികളായ മലയാളി നഴ്‌സുമാർ ദുരിതത്തിൽ; ഒരു നഴ്‌സിന്റെ കുഞ്ഞ് ഗർഭാവസ്ഥയിൽ മരിച്ചു

കുവൈറ്റിൽ ഗർഭിണികളായ മലയാളി നഴ്‌സുമാർ ദുരിതത്തിൽ. തൊഴിൽ നഷ്ടപ്പെട്ട് കൊവിഡ് ബാധിതർക്കൊപ്പം താമസിക്കേണ്ട സാഹചര്യത്തിലാണ് പല നഴ്‌സുമാരും. കുവൈറ്റിലെ ഫർവാനിയിലാണ് സംഭവം. ഒരു നഴ്‌സിന്റെ കുഞ്ഞ് ഗർഭാവസ്ഥയിൽ മരിച്ചുവെന്ന റിപ്പോർട്ടും പുറത്തുവന്നു.
36 ഓളം മലയാളി നഴ്‌സുമാരാണ് ഇവിടെ താമസിക്കുന്നത്. ഹോസ്റ്റലിൽ മോശം അവസ്ഥയാണുള്ളതെന്ന് നഴ്‌സുമാർ പറയുന്നു. കൊവിഡ് സ്ഥിരീകരിച്ചവരെ ഹോസ്റ്റലിൽ തന്നെ നിർത്തിയിരിക്കുകയാണ്. ഇവർക്ക് മതിയായ ചികിത്സ നൽകുന്നില്ല. ഇവർക്കൊപ്പമാണ് ഗർഭിണികളും താമസിക്കുന്നത്. തൈറോയിഡിന്റെ ഉൾപ്പെടെ പ്രശ്‌നം നേരിടുന്നവരുണ്ട്. ഇവരെ എളുപ്പത്തിൽ നാട്ടിൽ എത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും നഴ്‌സുമാർ പറയും.
മെയ് 31 ന് വിസാ കാലാവധി കഴിയും. പലരും ജോലി രാജിവച്ചു. ആരെയാണ് ബന്ധപ്പെടേണ്ടതെന്നോ എന്ത് ചെയ്യണമെന്നോ അറിയില്ല. എംബസിയും നോർക്കയുമായും ബന്ധപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ല എന്നാണ് മറുപടിയെന്നും നഴ്‌സുമാർ വ്യക്തമാക്കി.
story highlights- corona virus, kuwait, malayali nuses, pregnant woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here