ഋഷി കപൂറിന്റെ അവസാന ചിത്രം പൂർത്തീകരിക്കാൻ ഒരുങ്ങി അണിയറ പ്രവർത്തകർ

അന്തരിച്ച ഹിന്ദി നടൻ ഋഷി കപൂറിന്റെ അവസാന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനൊരുങ്ങി അണിയറ പ്രവർത്തകർ. ശർമാജി നംകീൻ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ചിത്രീകരണം കുറച്ചുമാത്രമേ ബാക്കിയുള്ളുവെന്നാണ് വിവരം. സിനിമയിലെ നായിക ജൂഹി ചൗളയാണ്. ഫർഹാൻ അക്തറിന്റെ എക്‌സൽ എന്റർടെയ്ൻമെന്റും റിതേഷ് സിദ്ധ്വാനിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹിതേഷ് ഭാട്ടിയയുടെ ആദ്യ സിനിമയാണ് ശർമാജി നംകീൻ. രണ്ട്- മൂന്ന് ദിവസത്തെ ഷൂട്ടാണ് പൂർത്തിയാക്കേണ്ടത്.
ചിത്രം പിന്നാമ്പുറ ജോലികൾ തീർത്ത് പുറത്തിറക്കുമെന്നും നിർമാതാക്കൾ. ഋഷി കപൂറിന്റെ കുറച്ച് ഭാഗങ്ങൾ കൂടി സിനിമയിൽ ചിത്രീകരിക്കാൻ ഉണ്ടായിരുന്നു. എന്നാൽ സിനിമ എത് വിധേനയും പൂർത്തിയാക്കാനാണ് നിർമാതാക്കളുടെ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തീർച്ചയായും തിയറ്ററിൽ തന്നെ സിനിമ റിലീസ് ചെയ്യുമെന്നും അവർ പറയുന്നു.
also read:ഋഷി കപൂറിന് ആദരം; കാർട്ടൂൺ ഒരുക്കി അമൂൽ
അതേസമയം അന്തരിച്ച നടന്മാരായ ഋഷി കപൂറിനും ഇർഫാൻ ഖാനും ആദരമർപ്പിച്ച് അവർ പങ്കെടുത്ത കപിൽ ശർമ ഷോ എപ്പിസോഡുകള്‍ വീണ്ടും സംപ്രേക്ഷണം ചെയ്യും. സോണി ടിവി ഇവർ പങ്കെടുത്ത കപിൽ ശർമാ ഷോയുടെ എപ്പിസോഡുകളുടെ ട്രെയിലർ ട്വിറ്ററിലൂടെ പങ്കുവച്ചു. വാരാന്ത്യത്തിൽ വൈകിട്ട് ഒൻപത് മണിക്കായിരിക്കും രണ്ട് എപ്പിസോഡുകളുടെയും സംപ്രേക്ഷണം.
Story highlights-rishi kapoor last movie shoot restart
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here