Advertisement

വയനാട്ടിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

May 3, 2020
1 minute Read

വയനാട്ടിൽ ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മാനന്തവാടി കുറുക്കൻമൂല പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 52-കാരനായ ട്രക്ക് ഡ്രൈവറുടെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്. രോഗത്തിന്റേതായ യാതൊരു ലക്ഷണങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

പതിനെട്ടിന് വീട്ടിൽ നിന്ന് ലോറിയിൽ പുറപ്പെട്ട ഇദ്ദേഹം വൈകീട്ട് അഞ്ച് മണിക്ക് ഗുണ്ടൽപേട്ടിലെത്തി. രണ്ട് ദിവസം അവിടെ തങ്ങി. 20 ന് രാത്രി 9.30 ന് പുറപ്പെട്ട് ചെന്നൈ കോയമ്പേട് മാർക്കറ്റിൽ എത്തി. നാല് ദിവസം അവിടെ താമസിച്ചു. 26 ന് സാധനങ്ങൾ കയറ്റി ബാവലി ചെക്ക് പോസ്റ്റ് വഴി വന്ന് ഒന്നരയോടെ വീട്ടിലെത്തി.

27 ന് ഉച്ചയ്ക്ക് 12 മണിക്ക് ലോഡുമായി മീനങ്ങാടി കുമ്പളേരി ഗോഡൗണിൽ എത്തി. ലോഡ് ഇറക്കിയ ശേഷം മൂന്ന് മണിയോടെ മീനങ്ങാടി പച്ചക്കറി മാർക്കറ്റിൽ ബില്ലിനായി എത്തി. വൈകീട്ട് നാലേകാലോടെ നാലാം മൈലിലെ ഫർണിച്ചർ ഗോഡൗണിലും തുടർന്ന് മാനന്തവാടിയിലെ മൊബൈൽ കടയിലും എത്തി.

29 ന് 11 മണിയോടെ ആംബുലൻസിൽ സ്രവ പരിശോധനയ്ക്കായി ആശുപത്രിയിലെത്തി. ഉച്ചയ്ക്ക് 2.30 ഓടെ ആംബുലൻസിൽ വീട്ടിലേക്ക് മടങ്ങിയ ശേഷം മെയ് രണ്ട് ശനിയാഴ്ച 4.30 ഓടെ വീണ്ടും ആശുപത്രിയിലെത്തി അഡ്മിറ്റായി.

story highlights- coronavirus, route map, wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top