Advertisement

ഗ്രീൻ സോണിൽ ഇളവുകൾ; പുതിയ മാർഗനിർദേശം പുറത്തിറക്കി സംസ്ഥാനസർക്കാർ

May 4, 2020
2 minutes Read

മൂന്നാംഘട്ട ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച പുതിയ മാർഗനിർദേശം പുറത്തിറക്കി സംസ്ഥാനസർക്കാർ. റെഡ്സോണിലേയും ഓറഞ്ച് സോണിലേയും ഹോട്ട്സ്പോട്ടുകളിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും. കേന്ദ്രസർക്കാർ അനുവദിച്ച നിയന്ത്രണങ്ങളോടെയുള്ള പൊതുഗതാഗതവും മദ്യവിൽപനയും സംസ്ഥാനത്ത് നടപ്പാക്കില്ല. ഞായറാഴ്ച എല്ലാ സോണുകളിലും പൂർണമായ ലോക്ക് ഡൗണായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ഇളവുകൾ

  • പൊതുഗതാഗതം അനുവദിക്കില്ല.
  • സ്വകാര്യവാഹനങ്ങളിൽ ഡ്രൈവർക്കു പുറമെ രണ്ടുപേരിൽ കൂടുതൽ യാത്ര ചെയ്യരുത്.
  • വാഹനങ്ങളിൽ എസി പ്രവർത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം.
  • ഇരുചക്രവാഹനങ്ങളിൽ അടിയന്തര സാഹചര്യങ്ങളിലൊഴികെ പിൻസീറ്റ് യാത്ര അനുവദിക്കില്ല.
  • ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ ഒഴിവാക്കണം.
  • സിനിമാ തിയേറ്റർ, ആരാധനാലയങ്ങൾ, പാർക്കുകൾ, ജിംനേഷ്യം എന്നിവിടങ്ങളിലെ നിയന്ത്രണം തുടരും.
  • മദ്യശാലകൾ, മാളുകൾ, ബാർബർ ഷാപ്പുകൾ എന്നിവ പ്രവർത്തിക്കരുത്.
  • വിവാഹ, മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.
    വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കില്ല.
  • പരീക്ഷ നടത്തിപ്പിന് നിബന്ധനകളോടെ അനുമതി ലഭിക്കും.
  • അവശ്യസർവീസല്ലാത്ത സർക്കാർ ഓഫീസുകൾ ഈ മാസം 17 വരെ പ്രവർത്തിക്കും.
  • ലോക്ക് ഡൗൺ തീരുംവരെ ശനിയാഴ്ച പ്രവർത്തിദിവസമായിരിക്കില്ല. കടകളുടെ പ്രവർത്തനസമയം രാവിലെ ഏഴുമുതൽ രാത്രി ഏഴര വരെ ആയിരിക്കും.
  • ആഴ്ചയിൽ ആറുദിവസം കടകൾ തുറക്കാം.
  • ഗ്രീൻസോണിലെ സേവനമേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ ആറുദിവസം പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം.
  • ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ ഹോട്ടലുകൾക്കും റെസ്റ്ററന്റുകൾക്കും നിലവിലെ സമയക്രമത്തിൽ പാഴ്സലുകൾ നൽകാം.
  • ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്‌റ്റൈൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നുപ്രവർത്തിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

Story highlights-Concessions in the green zone; State government releases new guidance , concessions green zone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top