യുഎഇയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

UAE malayalee dies of covid

യുഎഇയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരൂർ താനൂർ സ്വദേശി കമാലുദീൻ കുളത്തുവട്ടിലാണ് മരിച്ചത് . 52 വയസായിരുന്നു.

ദുബായ് അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഷാർജ കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു.

അതേസമയം, യുഎഇയിൽ കൊവിഡ് മരണനിരക്ക് ഉയരുകയാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ നാലു മലയാളികളാണ് യുഎഇയിൽ കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 126 ആയി. 14,163 പേർക്കാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

 

Story Highlights- coronavirus, uae

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top