ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,48,302 ആയി

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,48,302 ആയി. 35,66,469 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പതിനൊന്ന് ലക്ഷത്തി അമ്പത്തിമൂവായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഒന്‍പത് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കൊവിഡ് മൂലം ലോകത്ത് ഇന്നലെ മാത്രം 3,433 പേര്‍ മരിച്ചു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 80,952 പേര്‍ക്കാണ്. ബ്രിട്ടനില്‍ 315 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 28,446 ആയി. ഫ്രാന്‍സില്‍ 135 പേരാണ് ഇന്നലെ മരിച്ചത്. 24,895 ആണ് ഇവിടുത്തെ മരണസംഖ്യ. ജര്‍മനിയില്‍ മരിച്ചവരുടെ എണ്ണം 6,866 ആയി ഉയര്‍ന്നപ്പോള്‍ ബെല്‍ജിയത്തിലേത് 7,844 ആയി. ഇറാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,203 ആയി.

നെതര്‍ലന്റ്‌സിലെ മരണസംഖ്യ അയ്യായിരം കടന്നു. 5,056 ആണ് രാജ്യത്തെ മരണസംഖ്യ. ബ്രസീലില്‍ 7025ഉം തുര്‍ക്കിയില്‍ 3,397 പേരും മരിച്ചു. സ്വിറ്റ്‌സര്‍ലന്റിലെ മരണസംഖ്യ 1,762 ആയപ്പോള്‍ സ്വീഡനിലേത് 2,679 ആയി. മെക്‌സിക്കോയില്‍ 2,154 പേരും അയര്‍ലന്റില്‍ 1,303 പേരും മരിച്ചു. ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല്‍പത്തയ്യായിരം കടന്നപ്പോള്‍ മരണസംഖ്യ 1,802 ആയി. പാകിസ്താനില്‍ 457 പേരാണ് ഇതുവരെ മരിച്ചത്. ഇന്തോനേഷ്യ 845, കാനഡ 3,682, ഓസ്ട്രിയ 598, ഫിലിപ്പൈന്‍സ് 607, ഡെന്‍മാര്‍ക്ക് 484, ജപ്പാന്‍ 487, ഇറാഖ് 97, ഇക്വഡോര്‍ 1,564 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top