ജീവനക്കാരന് കൊവിഡ്; ശാസ്ത്രി ഭവനിലെ ഒരു നില അടച്ചുപൂട്ടി

covid 19

നിയമ മന്ത്രാലയത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്ന ശാസ്ത്രി ഭവനിലെ ഒരു നില അടച്ചുപൂട്ടി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

ശാസ്ത്രി ഭവനിലെ നാലാം നിലയിൽ പ്രവർത്തിച്ചിരുന്ന ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രൊട്ടോക്കോൾ പ്രകാരം ഇദ്ദേഹത്തിന്റെ സമ്പർക്കപട്ടിക തയാറാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നാലാം നില പൂർണമായും അടച്ച് അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

also read:പ്രവാസികള്‍ക്കായി കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജം: പത്തനംതിട്ട ജില്ലാ കളക്ടര്‍

ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വ്യോമയാന മന്ത്രാലയം പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ഭവൻ സീൽ ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മാസമാണ് നീതി അയോഗ് പ്രവർത്തിച്ചിരുന്ന കെട്ടിടം സമാന സാഹചര്യത്തിൽ സീൽ ചെയ്തത്.

Story Highlights- Shastri Bhavan floor sealed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top