കൊവിഡ് 19; കൊല്ലത്ത് ഒൻപത് പേർ രോഗമുക്തി നേടി

Covid 19 In Kollam

കൊല്ലത്ത് ഇന്നലെ ഒൻപത് പേർക്ക് രോഗം ഭേദമായതോടെ ജില്ലയിൽ ആശങ്ക ഒഴിയുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ ആശങ്ക നിലനിന്നിരുന്ന കുളത്തൂപ്പുഴ, ചാത്തന്നൂർ മേഖലകളിൽ നിന്ന് ഇപ്പോൾ ഒരു രോഗികളും ചികിത്സയിലില്ല. അതേസമയം, കൊവിഡ് ഭേദമായ കുളത്തൂപ്പുഴ സ്വദേശി ഇന്നലെ മരിച്ചു.

ഇന്നലെ 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ കൊല്ലം ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നായി ചുരുങ്ങി. നിസാമുദ്ദീനിൽ നിന്നും മടങ്ങിയെത്തിയ പുനലൂർ സ്വദേശികളായ രണ്ട് പേർക്കും പ്രാക്കുളം സ്വദേശിനിക്കുമാണ് ഇനി രോഗം ഭേദമാകാൻ ഉള്ളത്. പ്രാക്കുളം സ്വദേശി കഴിഞ്ഞ 30 ദിവസമായി ചികിത്സയിലാണ്. ചാത്തന്നൂർ, കുളത്തുപ്പുഴ എന്നീ മേഖലകളിൽ നിന്നുള്ള ആരും ഇപ്പോൾ രോഗബാധിതരായി ചികിത്സയിലില്ലാത്തത് ജില്ലയ്ക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

ഇന്നലെ പുറത്തുവന്ന അവസാന പരിശോധനാഫലവും നെഗറ്റീവായ കുളത്തൂപ്പുഴ സ്വദേശി മരിച്ചു. 73 കാരനായ പത്മനാഭൻ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഇന്നലെ കൊവിഡ് നെഗറ്റീവായ എല്ലാവരും വൈകുന്നേരത്തോടെ ആശുപത്രി വിട്ടെങ്കിലും മറ്റ് അസുഖങ്ങൾ ഉള്ളതിനാൽ ഇയാൾ ആശുപത്രിയിൽ തുടരുകയായിരുന്നു. രാത്രിയോടെയാണ് മരണം സംഭവിച്ചത്.

ഇന്നലെ പുതുതായി പ്രവേശിച്ച 103 പേർ ഉൾപ്പെടെ ആകെ 1,778 പേരാണ് ജില്ലയിൽ ഗൃഹനിരീക്ഷണത്തിലുള്ളത്. ആശുപത്രി നിരീക്ഷണത്തിൽ 18 പേരുണ്ട്.

Story highlight: Covid 19; In Kollam, nine people test result negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top