Advertisement

കൊവിഡ്: ബോധവത്കരണ കാമ്പയിനുമായി കോഴിക്കോട് ജില്ലാഭരണകൂടം

May 5, 2020
Google News 1 minute Read
COVID KERALA

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങള്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തേണ്ട 10 ഇന നിര്‍ദേശങ്ങളുമായി കോഴിക്കോട് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും ബോധവത്കരണ കാമ്പയിന്‍ നടത്തുന്നു. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വാര്‍ഡ് ജാഗ്രതാസമിതികളുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരും വൊളന്റിയര്‍മാരും വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തും.

സോപ്പ്/സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടക്കിടെ കൈകള്‍ വൃത്തിയാക്കുക, മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക, ആളുകളുമായി ഇടപെടുമ്പോള്‍ ചുരുങ്ങിയത് 1 .5 മീറ്റര്‍ അകലം പാലിക്കുക, പൊതു ഇടങ്ങളില്‍ തുപ്പരുത്, യാത്രകള്‍ പരമാവധി ഒഴിവാക്കുക, വയോജനങ്ങളും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീട്ടില്‍തന്നെ കഴിയുക, കഴുകാത്ത കൈകള്‍കൊണ്ട് കണ്ണുകള്‍, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരുത്, മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന ഒരു വസ്തുവും വലിച്ചെറിയരുത്, പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക എന്നീ കാര്യങ്ങളിലാണ് ബോധവത്കരണം നടത്തുക.

Story Highlights: coronavirus, Lockdown, kozhikkod,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here