മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ഈ വർഷം ചിത്രാപൗർണമി ഉത്സവം ഉണ്ടാകില്ല

കേരള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ഈ വർഷം ചിത്രാപൗർണമി ഉത്സവം ഉണ്ടാകില്ല. മെയ് ഏഴിനാണ് ഈ വർഷത്തെ ഉത്സവം നടക്കേണ്ടിയിരുന്നത്.
ഇത് സംബന്ധിച്ച് ഇടുക്കി കളക്ടർ എച്ച്. ദിനേശൻ തേനി കളക്ടർ എം പല്ലവി ബൽദേവുമായി നടത്തിയ ചർച്ചയിലാണ് ഉത്സവം പൂർണമായി വേണ്ടെന്നു വയ്ക്കാൻ തീരുമാനമായത്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിൽ നിന്നുമായി ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഒരു ദിവസത്തെ ചിത്രപൗർണമി ഉത്സവം കൊവിഡിന്റെ സാഹചര്യത്തിൽ നടത്താൻ കഴിയില്ല.
എല്ലാ വർഷവും രണ്ടു സംസ്ഥാനങ്ങളിലേയും വിവിധ വകുപ്പുകളുടെ ചുമതലയിൽ ദിവസങ്ങൾ നീളുന്ന വലിയ തയാറെടുപ്പുകൾക്കു ശേഷമാണ് ചിത്രാപൗർണമി നാളിൽ ഉത്സവം നടത്തുന്നത്.
Story Highlights- temple, coronavirus, lockdown
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here