സംസ്ഥാനത്ത് നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ

സംസ്ഥാനത്ത് നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ. തൊഴിലാളികൾ ഇല്ലാത്തതും നിർമാണത്തിനാവശ്യമായ വസ്തുക്കളുടെ വില വർധനയും നിർമാണ മേഖലയെ നിശ്ചലമാക്കി. ഇതോടെ കുണ്ടന്നൂർ, വൈറ്റില ഉൾപ്പെടെയുള്ള മേൽപ്പാലങ്ങളുടെയും മറ്റു പാലങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ നീളുമെന്ന് കോൺട്രാക്ടർസ് അസോസിയേഷൻ വ്യക്തമാക്കുന്നു.
നിർമാണത്തിനാവശ്യമായ സാധനങ്ങൾ കിട്ടാനില്ലാത്തതും ഇതര സംസ്ഥാന തൊഴിലാളി കളുടെ മടങ്ങി പോകും നിർമാണ മേഖലകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യം കോൺട്രാക്ടേഴ്സിനെ സംബന്ധിച്ചും പ്രതിസന്ധികൾ ഏറെ സൃഷ്ടിക്കുന്നു. സംസ്ഥാനത്താകമാനവും കൊവിഡുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ലോക്ക് ഡൗണിന് ഇളവ് നൽകുകയും നിർമാണമേഖലയിൽ തൊഴിലെടുക്കാമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ വൈറ്റില, കുണ്ടന്നൂർ മേൽപ്പാല നിർമാണ പ്രവർത്തനങ്ങളടക്കം പുനരാരംഭിച്ചിരുന്നു.
എന്നാൽ, നിർമാണത്തിനാവശ്യമായ സിമന്റ്, മണൽ, മെറ്റൽ ഉൾപ്പെടെയുള്ള വസ്തുക്കളുടെ ലഭ്യത കുറഞ്ഞു. മാത്രമല്ല, കൊവിഡ് പശ്ചാത്തലത്തിൽ പോലും അസംസ്‌കൃത വസ്തുക്കളിൽ ഉണ്ടായ ക്രമാതീതമായ വില വർധനവ് കരാറുകാരെ പ്രതിസന്ധിയിലാക്കി.
also read:വിലയിൽ മാറ്റമില്ല; പഴവിപണി കടുത്ത പ്രതിസന്ധിയിൽ
ലോക്ക് ഡൗൺ കാലത്ത് സിമന്റിന് 70 രൂപയോളം വർധിച്ചു. മെറ്റലിനും 10 മുതൽ 12 രൂപ വരെ കൂടി. അതിനിടെ ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്ക് മടങ്ങുന്നത് നിർമാണ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ സംസ്ഥാനത്ത് താത്ക്കാലികമായി നിർത്തിവച്ചിരുന്ന നിർമാണ പ്രവർത്തനങ്ങളൊക്കെയും അവതാളത്തിലാവും. പ്രതിസന്ധി മറികടക്കാൻ നിർമാണ പ്രവർത്തികൾ നടത്തുന്നതിന് കരാറുകാർക്ക് പ്രത്യേക വായ്പ അനുവദിക്കണമെന്ന് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. നിലവിലുള്ള വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യപിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കരാറുകാർ മുന്നോട്ട് വയ്ക്കുന്നത്.
Story highlights-The manufacturing sector in the state is facing a crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here