കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

കണ്ണൂർ ചെമ്പേരിയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. ചെമ്പേരി ചളിംപറമ്പിലെ കെ.സി മാർട്ടിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം.
ഇരിക്കൂർ എംഎൽഎ കെ. സി ജോസഫിനെ വിമർശിച്ചതിലുള്ള പ്രതികാര നടപടിയാണ് ആക്രമണമെന്ന് മാർട്ടിൻ പറഞ്ഞു.കല്ലേറിൽ വീടിന്റെ രണ്ടാം നിലയിലെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർന്നു. ബഹളം കേട്ട് കുടുംബാംഗങ്ങൾ പുറത്തിറങ്ങിയതോടെ അക്രമി സംഘംവാഹനത്തിൽ കയറി രക്ഷപ്പെട്ടു. എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ലെന്ന് ഒരു ചാനൽ പരിപാടിയിൽ മാർട്ടിൻ പരാതിപ്പെട്ടിരുന്നു. ഇതിന് ശേഷം ചിലർഭീഷണിപ്പെടുത്തിയതായും മാർട്ടിൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
read also: മലപ്പുറത്ത് രണ്ട് പേർക്ക് എതിരെ ആർഎസ്എസ് പ്രവർത്തകരുടെ ആൾക്കൂട്ട ആക്രമണം
story highlights- congress worker, martin, k c joseph, attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here