കൊച്ചിയിലേക്ക് കപ്പൽ മാർഗം ആദ്യ ഘട്ടത്തിൽ എത്തുക ആയിരം പ്രവാസികൾ

കൊച്ചി തുറമുഖം വഴി ആയിരം പ്രവാസികൾ ഒന്നാം ഘട്ടത്തിൽ എത്തുമെന്ന് നാവിക സേന. മാലി ദ്വീപിൽ നിന്നാണ് ആദ്യം പ്രവാസികളെ എത്തിക്കുന്നത്. സമുദ്ര സേതുവെന്ന പേരിലാണ് നേവിയുടെ രക്ഷാ ദൗത്യം. സേനയുടെ ഐഎൻഎസ് ജലാശ്വ, ഐഎൻഎസ് മഗർ എന്നീ കപ്പലുകൾ മാലിദ്വീപിലേക്ക് തിരിച്ചു. പ്രവാസികളുമായി മറ്റന്നാൾ കപ്പലുകൾ മടങ്ങും.
അതേസമയം വിമാനമാര്‍ഗം മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളം സജ്ജമെന്ന് സിയാൽ അറിയിച്ചു. മുൻനിശ്ചയിച്ച നാളത്തെ രണ്ട് വിമാന സർവീസുകളിൽ ഒരെണ്ണം പുനക്രമീകരിച്ചിട്ടുണ്ട്. നാളെ ദോഹയിൽ നിന്ന് കൊച്ചിയിലെത്തേണ്ടിയിരുന്ന വിമാനമാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്.
read also:മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണം 14 ദിവസം
ഗൾഫ് രാജ്യങ്ങളിൽ നിന്നും മലേഷ്യയിൽ നിന്നുമായി 2150 പ്രവാസികളാണ് ആദ്യ ഘട്ട രക്ഷാ ദൗത്യം വഴി നെടുമ്പാശേരി വിമാനത്താവളത്തിലെത്തുക. നാളെ മുതൽ 13 വരെയുള്ള 7 ദിവസങ്ങളിൽ പത്ത് വിമാന സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ദിനമായ നാളെ അബുദാബി, ദോഹ എന്നിവിടങ്ങളിൽ നിന്നായി 400 പ്രവാസി മലയാളികളെ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ ദോഹ-കൊച്ചി വിമാന സർവീസ് ശനിയാഴ്ചത്തേക്ക് മാറ്റി. അബുദാബിയിൽ നിന്നുള്ള വിമാനത്തിൽ 160 പേരാകും എത്തുക. വിമാനത്താവളത്തിൽ പ്രത്യേക ഡോർ തെർമൽ സ്‌കാനർ ഉപയോഗിക്കും. രോഗ ലക്ഷണം കണ്ടെത്തുന്നവരെ കൊവിഡ് കെയർ ആശുപത്രിയിലേക്ക് മാറ്റും. യാത്രക്കാരുമായി അടുത്തിടപഴകുന്നവർക്ക് പിപിഇ കിറ്റ് ഉറപ്പാക്കും. അണുനശീകരണം ചെയ്ത ശേഷമാകും ലഗേജുകൾ വിട്ടുനൽകുക. സാമൂഹിക അകലം പാലിച്ചാവും ക്യൂ ഒരുക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാനായി പ്രത്യേക മോക്ഡ്രില്ലും വിമാനത്താവളത്തിൽ നടത്തി.
Story highlights:cochi ship, 1000 nri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here