Advertisement

ലോറി ഡ്രൈവര്‍ക്ക് കൊവിഡ്: കൂത്താട്ടുകുളത്ത് അവലോകന യോഗം ചേര്‍ന്നു

May 6, 2020
2 minutes Read
medical meeting

കൂത്താട്ടുകുളത്ത് എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു. ലോറി ഡ്രൈവര്‍ മുട്ട എത്തിച്ച കടയില്‍ നിന്ന് നിന്ന് മുട്ട വാങ്ങിയവരെ നിരീക്ഷണത്തിലാക്കാന്‍ യോഗം തീരുമാനിച്ചു.

രണ്ടു പേര്‍ മാത്രമാണ് ലോറി ഡ്രൈവറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത്. ഈ രണ്ടു പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയത് 24 പേരാണ്. ഇതില്‍ 23 പേരും തിരുമാറാടി പഞ്ചായത്തിലുള്ളവരാണ്.
എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

read also:ഇന്ത്യയിൽ കൊവിഡ് മരണം 1600 കടന്നു

ഇന്നലെ കൂത്താട്ടുകുളത്തെ മുട്ടക്കട സീല്‍ ചെയ്തിരുന്നു. കട ഉടമ നിരീക്ഷണത്തിലാണ് മൂന്ന് ദിവസത്തേക്ക് ഹൈസ്‌കൂള്‍ റോഡ് അടച്ചു. ലോറി ഡ്രൈവര്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്‌നാട്ടില്‍ നിന്ന് മുട്ട കൊണ്ടുവന്ന ഡ്രൈവര്‍ ലോഡ് കൂത്താട്ടുകുളത്തെ മുട്ടക്കടയില്‍ ഇറക്കി. തുടര്‍ന്ന് അദ്ദേഹവും സഹായിയുമായി കോട്ടയത്തെ മറ്റൊരു വ്യാപാര സ്ഥാപനത്തിലേക്ക് പോയി. അവിടെ വെച്ച് അദ്ദേഹത്തിന് പനി ഉണ്ടാവുകയും കോട്ടയം മെഡിക്കല്‍ കോളജിലെത്തി സ്രവം പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം തിരികെ നാട്ടിലേക്ക് മടങ്ങി. സ്രവ പരിശോധനാ ഫലത്തില്‍ ഡ്രൈവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു.

Story highlights-covid confirmed Lorry Driver; review meeting at Koothattukulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top