ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം നാളെ പുറപ്പെടില്ല

ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം നാളെ പുറപ്പെടില്ല. വിമാന ജീവനക്കാരുടെ കൊവിഡ് പരിശോധന പൂർത്തിയാകാത്തതാണ് കാരണം.

ആദ്യം നാല് വിമാന സർവീസുകളാണ് കേരളത്തിലേക്ക് ഉണ്ടായിരുന്നത്. ദോഹ-കൊച്ചി വിമാനം റദ്ദാക്കിയതോടെ നിലവിൽ മൂന്ന് വിമാന സർവീസുകൾ മാത്രമേ കേരളത്തിലേക്ക് ഉണ്ടാവുകയുള്ളു. കൊച്ചിയിലേക്ക് ഒരു വിമാനം മാത്രമേ ഉണ്ടാവുകയുള്ളു. ദോഹ-കൊച്ചി വിമാനം ശനിയാഴ്ച സർവീസ് നടത്തും.

Read Also : മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണം 14 ദിവസം

വിമാന സർവീസ് ജീവനക്കാർക്ക് കൊവിഡ് പരിശോധന നിർബന്ധമാണ്. ഈ പരിശോധന പൂർത്തിയാകാൻ വൈകുന്നതാണ് വിമാനം പുറപ്പെടുന്നതിനുള്ള തടസം. എന്നാൽ യാത്രക്കാർക്ക് കൊവിഡ് പരിശോധന അതത് രാജ്യങ്ങളിൽവച്ച് സാധ്യമാകില്ല. ഇന്ത്യയിലെ വിമാനത്താവളത്തിൽ തിരിച്ചെത്തിയ ശേഷമേ യാത്രക്കാർക്ക് കൊവിഡ് പരിശോധനയുണ്ടാവുകയുള്ളു.

നാളത്തെ അബുദാബിയിൽ നിന്നുള്ള വിമാനം 9.40 ന് നെടുമ്പാശേരിയിൽ എത്തും. 160 യാത്രക്കാരാകും അബുദാബിയിൽ നിന്നുള്ള വിമാനത്തിൽ ഉണ്ടാവുക.

Story Highlights – doha kochi airline cancelled

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top