വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന മലയാളികളെ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തിക്കും

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന മലയാളികളെ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തിക്കുമെന്ന് മുഖ്യമന്ത്രി. പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ ഇവരെ വീട്ടിലേക്ക് അയക്കുകയുള്ളൂ. ആദ്യ ഘട്ടത്തിൽ വളരെക്കുറച്ച് പ്രവാസികളെ മാത്രമേ തിരിച്ചെത്തിക്കാനാവൂവെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശത്ത് നിന്ന് വരുന്ന പ്രവാസി മലയാളികളെ ആദ്യം സർക്കാർ ഒരുക്കുന്ന ക്വറന്റീൻ കേന്ദ്രത്തിലേക്കാണ് അയക്കുക. ഒരാഴ്ചക്ക് ശേഷം പിസിആർ ടെസ്റ്റ് നെഗറ്റീവായാൽ വീട്ടിലേക്ക് അയക്കും. തിരിച്ചെത്തുന്നവരെ പരിശോധിക്കാനായി 2 ലക്ഷം കിറ്റിന് ഓർഡർ നൽകിയിട്ടുണ്ട്. കൊവിഡ് പരിശോധന നടത്താതെ വിദേശത്ത് നിന്ന് ഒരേ വിമാനത്തിൽ മലയാളികൾ വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട് വളരെക്കുറച്ച് മലയാളികൾ മാത്രമാണ് ആദ്യ ഘട്ടത്തിൽ എത്തിച്ചേരുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം തയാറാക്കിയ മുൻഗണന ലിസ്റ്റ് കേന്ദ്രം അംഗീകരിച്ചിട്ടില്ല. പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Covid 19, expat,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here