ഹാപ്പി വെഡിംഗ് ആനിവേഴ്സറി ഇച്ചാക്ക; മമ്മൂട്ടിക്കും ഭാര്യയ്ക്കും വിവാഹവാർഷികം നേർന്ന് മോഹൻലാൽ

മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹവാർഷികം നേർന്ന് മോഹൻലാൽ. ഇരുവരുടെയും പോർട്ട്രൈറ്റ് വര പങ്കുവച്ചു കൊണ്ട് തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ ആശംസ നേർന്നത്. ‘ഹാപ്പി വെഡിംഗ് ആനിവേഴ്സറി ഇച്ചാക്ക ആൻഡ് ഭാഭി (സഹോദരൻ്റെ ഭാര്യ)’ എന്നാണ് മോഹൻലാൽ കുറിച്ചത്. അനു സിത്താര, അരുൺ ഗോപി, ജോജു ജോർജ്, അജയ് വാസുദേവ് തുടങ്ങി നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ അർപ്പിച്ചിരുന്നു.
41 വർഷങ്ങൾ നീണ്ട ദാമ്പത്യജീവിതത്തിൻ്റെ കഥയാണ് മമ്മൂട്ടിക്കും ഭാര്യയ്ക്കും പങ്കുവെക്കാനുള്ളത്. 1979 മേയ് ആറിനായിരുന്നു ഇരുവരുടെയും വിവാഹം. വക്കീലായി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന മമ്മൂട്ടി അന്ന് ചില അപ്രധാന വേഷങ്ങളിൽ മാത്രമാണ് അഭിനയിച്ചിരുന്നത്. അനുഭവങ്ങൾ പാളിച്ചകൾ, കാലചക്രം എന്നീ സിനിമകളിലെ മമ്മൂട്ടിയുടെ ചെറിയ വേഷങ്ങൾ അന്ന് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. വിവാഹത്തിനു ശേഷം അഭിനയിച്ച കെജി ജോർജിൻ്റെ മേള ആണ് മമ്മൂട്ടിയുടെ കരിയർ ബ്രേക്ക് ആയത്. പിന്നീടായിരുന്നു മലയാള സിനിമയിലെ താരരാജാവായി മമ്മൂട്ടിയുടെ വളർച്ച.
read also:ആരോഗ്യപ്രവർത്തകർക്ക് ആദരം; ഭയമല്ല, അഭിമാനമാണ് തോന്നേണ്ടതെന്ന് മമ്മൂട്ടി: വീഡിയോ
സുറുമിയാണ് മമ്മൂട്ടി-സുൽഫത്ത് ദമ്പതികളുടെ മൂത്ത മകൾ. സുറുമിയേക്കാൾ നാല് വയസ്സിന് ഇളപ്പമുള്ള ദുൽഖർ സൽമാൻ യുവതാരമായി പേരെടുത്തു കഴിഞ്ഞു. ബോളിവുഡിൽ അടക്കം മികച്ച സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞ ദുൽഖർ പിതാവിൻ്റെ അതേ പാതയിലാണ്.
Story highlights-mammootty wedding anniversary mohanlal facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here