Advertisement

പത്തനംതിട്ടയിൽ അനധികൃതമായി ക്രഷർ ഉത്പന്നങ്ങൾ കടത്തിയ ഒൻപത് വാഹനങ്ങൾ പിടിച്ചെടുത്തു

May 6, 2020
1 minute Read

ലോക്ക്ഡൗണിന്റെ മറവില്‍ ചാരായം വാറ്റുന്നതും, മണ്ണും, ക്രഷര്‍ ഉത്പന്നങ്ങളും മറ്റും കടത്തുന്നതും കര്‍ശനമായി തടയുന്നതിനുള്ള റെയ്ഡുകള്‍ തുടരുന്നതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മതിയായ രേഖകളോ അനുമതിപത്രമോ ഇല്ലാതെ ക്രഷര്‍ ഉത്പന്നങ്ങളും മെറ്റലും മറ്റും കടത്തിയതിന് പത്തനംതിട്ട, കോന്നി ഭാഗങ്ങളില്‍ നിന്നും ഒന്‍പതു വാഹനങ്ങള്‍ പിടിച്ചെടുത്തു. ഷാഡോ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോന്നി പയ്യനാമണ്ണിലുള്ള ക്രഷറില്‍ നിന്നും മെറ്റലിന്റെ പാസ് ഉപയോഗിച്ച് പാറപ്പൊടി കടത്തിയ വാഹനവും പിടിച്ചെടുത്തവയില്‍ ഉള്‍പെടും. അഞ്ചു ടോറസും നാലു ടിപ്പറുകളുമാണ് ഷാഡോ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പിച്ചത്.

ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ വരുത്തിയ ഇളവുകള്‍ പ്രകാരം വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പുവരുത്തും. ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടരും. ജില്ലയില്‍ തിങ്കള്‍ വൈകിട്ട് നാലു മുതല്‍ ചൊവ്വ വൈകിട്ടു നാലു വരെ ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് 307 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 315 പേരെ അറസ്റ്റ് ചെയ്യുകയും 274 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയ 22 പേര്‍ക്ക് നോട്ടീസ് നല്‍കി.

Story Highlights: Lockdown, Pathanamthitta district,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top