Advertisement

വിഴിഞ്ഞം മാലിന്യ സംസ്‌കരണ പ്ലാന്റ് ; സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

May 6, 2020
2 minutes Read
dharna

വിഴിഞ്ഞത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുളള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എം വിന്‍സന്റ് എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ ധര്‍ണ നടത്തി. പാരിസ്ഥിതി, സാമൂഹിക ആഘാതങ്ങളെക്കുറിച്ച് യാതൊരു പഠനവും നടത്താതെയാണ് ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുളള വിഴിഞ്ഞത്ത് മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് എം വിന്‍സന്റ് എംഎല്‍എ ആരോപിച്ചു.

read also:ലോക്ക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്ന് ധാരണയുണ്ടോ ?; കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ്

ലോക്ക്ഡൗണിന്റെ മറവില്‍ ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോയത് ദുരൂഹമാണ്. ജനപ്രതിനിധികളോടുപോലും ആലോചിക്കാതെയുളള 650 കോടിയുടെ പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുള്ളതായി സംശയിക്കുന്നു. പാലോട് സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വാങ്ങുകയും ചെയ്ത മാലിന്യ സംസ്‌കരണപ്ലാന്റാണ് വിഴിഞ്ഞത്ത് സ്ഥാപിക്കാന്‍ പോകുന്നതെന്നും വിന്‍സന്റ് എംഎല്‍എ പറഞ്ഞു.

Story highlights-Vizhinjam sewage treatment plant; Dharna held at secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top