Advertisement

ലോക്ക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്ന് ധാരണയുണ്ടോ ?; കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ്

May 6, 2020
2 minutes Read
congress

ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന് എന്തെങ്കിലും ധാരണയുണ്ടോ എന്ന് കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി നേതാക്കള്‍ നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് സോണിയയും മന്‍മോഹനും കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. രാഹുല്‍ ഗാന്ധി, പി ചിദംബരം തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

read also:ലോക്ക്ഡൗണ്‍ ലംഘനം : ഇന്ന് 3397 പേര്‍ക്കെതിരെ കേസെടുത്തു

മെയ് 17 ന് മൂന്നാം ഘട്ട ലോക്ക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് മോദി സര്‍ക്കാരിന് വ്യക്തതയില്ല. കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ യാതൊരു പദ്ധതികളുമില്ലെന്നും’ സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് അടുത്ത ഘട്ടത്തില്‍ എടുക്കേണ്ട നടപടികളെ പറ്റി കൃത്യമായ ധാരണയുണ്ടാകണമെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. സാമ്പത്തികാശ്വാസ പാക്കേജുകള്‍ മുന്നോട്ട് വെക്കണമെന്ന് പി ചിദംബരവും രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവര്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി.

Story highlights-what is the idea after lockdown ; Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top