`ഒമാനില്‍ ഇന്ന് 55 പേര്‍ക്ക് കൂടി കൊവിഡ് ; ഒരു മരണം

ഒമാനില്‍ ഇന്ന് 55 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ ഇന്ന് മരിച്ചു. 14 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. മലയാളിയടക്കം മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മാത്രം 12 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 2958 ആയി. പുതിയ രോഗികളില്‍ 28 പേര്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കൊവിഡ് ബാധിതര്‍ 2132 ആയി. 569 പേര്‍ ഇവിടെ രോഗമുക്തി നേടിയിട്ടുണ്ട്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ വിദേശികളാണ്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 980 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 1985 പേരാണ് ചികിത്സയില്‍ തുടരുന്നത്.
Story highlights-55 new covid cases confirmed in oman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here