തലക്കുളത്തൂര്‍ മലയില്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കെട്ടിടം കോഴിക്കോട് സി എച്ച് സെന്ററിന് കൈമാറി

തലക്കുളത്തൂര്‍ മലയില്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മൊയ്തീന്‍ കോയ,ഉമ്മയ്യ കുട്ടി മെമ്മോറിയല്‍ ഫിസിയോ തെറാപ്പിസെന്റര്‍ ആന്റ് പി. എ ഇബ്രാഹിം ഹാജി മെമ്മോറിയല്‍ പാലിയേറ്റീവ് സെന്ററിനും വേണ്ടി പറമ്പത്ത് പാവയില്‍ ചീര്‍പ്പ് റോഡില്‍ നിര്‍മ്മിച്ച് കോഴിക്കോട് സി എച്ച് സെന്ററിന് സംഭാവന നല്‍കിയ കെട്ടിടം കൈമാറല്‍ ചടങ്ങ് ഡോ.എം. കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൗജന്യ ഭക്ഷണം കൊടുത്ത് ആരംഭിച്ച് ഇന്ന് സി.എച്ച് സെന്ററുകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കാവുന്ന കോഴിക്കോട് സി.എച്ച് സെന്റര്‍ വിവിധ ആതുര സേവന പദ്ധതികളുമായി പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിരാലംബര്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനവുമായി സഹകരിച്ചു കൊണ്ടുള്ള സല്‍പ്രവൃത്തികള്‍ക്കാണ് മലയില്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മുന്നോട്ടു വന്നിരിക്കുന്നത് എന്നത് ഉചിതവും അഭിനന്ദനാര്‍ഹവുമാണെന്ന് കെ മുനീര്‍ പറഞ്ഞു. പ്രദേശത്തെ അര്‍ഹരായവര്‍ക്ക് ഗുണകരമാംവിധം ഏറ്റവും സുപ്രധാനമായും ഒരു കാരണവശാലും രാഷ്ട്രീയമോ മതമോ ജാതിയോ ഇതിന്റെ പ്രവര്‍ത്തനത്തില്‍ കടന്നുവരില്ലെന്നുള്ള ഉറപ്പാണ് തനിക്ക് ജനങ്ങള്‍ക്ക് നല്‍കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ മനുഷ്യനെന്ന പരിഗണന മാത്രമാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും മനുഷ്യരായാലും അവര്‍ക്ക് ആവശ്യമാണെങ്കില്‍ മറ്റൊന്നും പരിഗണിക്കാതെ അതിനു മുന്നിട്ടിറങ്ങുക എന്നതാണ് സെന്ററിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ ദുബായ് പേസ് ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ പി.എ സല്‍മാന്‍ അധ്യക്ഷനായി. കെട്ടിടത്തിന്റെ രേഖ ഡോ.എം.കെ മുനീര്‍ മലയില്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഉപദേഷ്ടാവ് പി.എ സല്‍മാനില്‍ നിന്നും ഏറ്റുവാങ്ങി.പഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍,പഞ്ചായത്ത് അംഗങ്ങളായ ഒ.ജെ ചിന്നമ്മ, എസ്.എം വിനോദ് കുമാര്‍, സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി കോയ, ജനറല്‍ സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റര്‍, ലൗഷോര്‍ സെക്രട്ടറി യു.എ മുനീര്‍, പി.എ ഹംസ,മുഹമ്മദ് റിയാസ് ദുആ, കെ.ബാലന്‍, കെ.ശ്രീരാമന്‍, കാത്തു സച്ചിദേവ്,ബി. അനന്തകൃഷ്ണന്‍ സംസാരിച്ചു. മലയില്‍ ഖമറുദ്ദീന്‍ ഖിറാഅത്ത് നടത്തി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മലയില്‍ മൂസക്കോയ സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.മുസ് ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ. ഫൈജാസ്, സി.എച്ച് സെന്റര്‍ ഭാരവാഹികളായ കെ. മരക്കാര്‍ ഹാജി,ഒ.ഉസ്സയില്‍,ബപ്പന്‍ കുട്ടി നടുവണ്ണൂര്‍,അരിയില്‍ മൊയ്തീന്‍ ഹാജി, ജനറല്‍ മാനേജര്‍ കെ.കെ അബ്ദു റഹിമാന്‍,അഷ്‌റഫ് പുതിയ പുറം, സി.കെ ചന്ദ്രന്‍ ,മനോഹരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Story Highlights : Thalakkulathur Malayil Charitable Foundation building handed over to Kozhikode CH Center
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here