കൊവിഡ് പ്രതിരോധം: ബാഴ്സലോണയുടെ കേരളത്തിലെ ആരാധകക്കൂട്ടായ്മ ഇതുവരെ സമാഹരിച്ചത് ഒരു ലക്ഷം രൂപ

കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ കേരളത്തിലെ ആരാധകക്കൂട്ടായ്മയായ കൂളെസ് ഓഫ് കേരള ഇതുവരെ സമാഹരിച്ചത് 107457 രൂപ. ഇന്ന് ഉച്ച വരെ 96645 രൂപയായിരുന്നു സമാഹരിച്ചത്. പിന്നീട് ഒരു ലക്ഷം എന്ന അക്കത്തിലേക്കെത്തിക്കാൻ നമുക്ക് സാധിക്കുമെന്നും ഇനി സംഭാവന ചെയ്യാനുള്ളവർ സംഭാവന ചെയ്യണമെന്നും കൂളെസ് ഓഫ് കേരളയുടെ ഫേസ്ബുക്ക് പേജിലൂടെ അഡ്മിൻ പാനൽ അറിയിച്ചു. ഇതേ തുടർന്ന് ചില സംഭാവനകൾ കൂടി വരികയും തുക ഒരു ലക്ഷം പിന്നിടുകയുമായിരുന്നു.
കൂളെസ് ഓഫ് കേരളയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഡിയർ കൂളെസ്,
നമ്മുടെ കോവിഡ് സംഭാവന ശേഖരത്തിലേക്ക് ഇത് വരെ 96645/- രൂപ എത്തിയിട്ടുണ്ട്. 308 സംഭാവനകളിൽ ആയാണ് ഇത്രയും തുക നമുക്ക് ലഭിച്ചത്.
നമ്മളൊന്ന് കൂടി ആഞ്ഞു ശ്രമിച്ചാൽ ഒരു ലക്ഷമെന്ന സംഖ്യ നമുക്ക് അസാധ്യമായതല്ല എന്ന് ഓർമിപ്പിക്കുന്നു. നാടിന് വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കാൻ ഉള്ള ചങ്കൂറ്റം നമ്മൾ ഫുട്ബോൾ ആരാധകർക്ക് ഉണ്ടെന്ന് ഓരോ സംഭവനയിലും നമ്മൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് നെതിരായ പോരാട്ടത്തിന്റെ ചരിത്രത്തിൽ, ഇത് കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും.
ഇനിയും സംഭാവന ചെയ്യാൻ ഉള്ള സുഹൃത്തുക്കൾ എത്രയും പെട്ടെന്ന് ചെയ്യേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു.
പോസ്റ്റിനോടൊപ്പം പണം കൈമാറേണ്ട അക്കൗണ്ട്, യുപിഐ വിവരങ്ങൾ പങ്കുവെച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണമാണ് നടക്കുന്നത്. നാളെ വൈകിട്ട് 3 മണിവരെ സംഭാവനകൾ സ്വീകരിക്കുമെന്നും അതിനു ശേഷം പണം ദുരിതാശ്വാസനിധിയിലേക്ക് കൈമാറും എന്ന് അഡ്മിൻ പാനൽ അറിയിച്ചു.
Story Highlights: covid barcelona fans cmdrf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here