കൊവിഡ്; ആരോഗ്യ പ്രവർത്തകർക്കിടയിൽ ആയുർവേദ മരുന്ന് പരീക്ഷണങ്ങൾക്ക് തുടക്കം

കൊവിഡ് തീവ്രമായി ബാധിക്കുന്ന ഇടങ്ങളിലെ ആരോഗ്യ പ്രവർത്തകരിൽ ആയുർവേദ മരുന്നുകൾ പരീക്ഷിക്കാൻ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. ആയുഷ് മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സിഎസ്ഐആറുമാണ് പരീക്ഷണത്തിന് മേൽനോട്ടം നൽകുന്നത്. ഐസിഎംആറിന്റെ സാങ്കേതിക പിന്തുണയോടെയാണ് പരീക്ഷണം. മരുന്നിന്റെ ഫലം അറിയാൻ സഞ്ജീവനി എന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയെന്നും ആരോഗ്യമന്ത്രി എഎൻഐയോട് പറഞ്ഞു. ചരിത്രപരമായ ക്ലിനിക്കൽ ട്രയലുകളിൽ ഒന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH …Clinical trials of Ayush medicines like Ashwagandha, Yashtimadhu, Guduchi Pippali, Ayush-64 on health workers and those working in high risk areas has begun from today: Union Health Minister Dr Harsh Vardhan #COVID19 pic.twitter.com/dHKUMGCclX
— ANI (@ANI) May 7, 2020
read also:മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ് ; ഒറ്റ പൊലീസ് സ്റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്ക് രോഗബാധ
‘വളരെ പ്രാധാന്യമേറിയ ഒരു ദിവസമാണിന്ന്. ചരിത്രപരമായ ഒരു കാര്യം ആരംഭിച്ചിരിക്കുന്നു. അശ്വഗന്ധ, യഷ്ടിമധു, ഗുരുചി പിപ്പലി, ആയുഷ് -64 എന്നീ ആയുഷ് മരുന്നുകൾ ആരോഗ്യ പ്രവർത്തകരിൽ പരീക്ഷിക്കാൻ തുടങ്ങിയിരിക്കുകയാണ്.’ എന്ന് ഹർഷ വർധൻ എഎൻഐയോട് വ്യക്തമാക്കി. കൊവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ മുൻനിര രാജ്യങ്ങളേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇതിന് പിന്നിൽ ജനങ്ങളുടെ സഹകരണമാണ്. ലോക്ക് ഡൗണിൽ സഹകരിച്ച ജനങ്ങളോട് സർക്കാർ നന്ദി അറിയിക്കുകയാണെന്നും ഹർഷ വർധൻ.
Story highlights-harshvardhan ,ayurvedic medicine ,trial ,covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here