ഇന്ത്യൻ നാവികസേനാ കപ്പൽ മാലി ദ്വീപിൽ എത്തി

ലോക്ക് ഡൗണിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ നേവിയുടെ കപ്പൽ മാലി ദ്വീപിലെത്തി. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഐഎൻഎസ് ജലാശ്വയാണ് മാലി ദ്വീപിലെത്തിയത്. നാളെ കപ്പൽ യാത്രക്കാരുമായി ഇന്ത്യയിലേക്ക് യാത്ര തിരിക്കും. കൊച്ചി തുറമുഖം വഴി ആയിരം പ്രവാസികളാണ് ഒന്നാം ഘട്ടത്തിലെത്തുക. മാലി ദ്വീപിൽ നിന്നാണ് ആദ്യം പ്രവാസികളെ എത്തിക്കുക. സമുദ്ര സേതുവെന്നാണ് നാവിക സേനാ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.
അതേസമയം അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. നേരത്തെ പറഞ്ഞിരുന്നത് പോലെ കൃത്യം 12.30നാണ് വിമാനം പറന്നുപൊങ്ങിയത്. ക്യാബിൻ ക്രൂവിലെ ആറ് പേരിൽ അഞ്ച് പേരും മലയാളികളാണ്. അൻഷുൽ ഷിരോംഗാണ് പൈലറ്റ്. കൊച്ചി സ്വദേശിയായ റിസ്വിൻ നാസറാണ് കോ പൈലറ്റ്. ദീപക്ക്, റിയങ്ക, അഞ്ജന, തഷി എന്നിലരാണ് മറ്റ് ക്യാബിൻ ക്രൂ അംഗങ്ങൾ.
read also:കൊച്ചിയിലേക്ക് കപ്പൽ മാർഗം ആദ്യ ഘട്ടത്തിൽ എത്തുക ആയിരം പ്രവാസികൾ
അബുദാബിയിൽ നിന്ന് രാത്രി 9.40 ഓടെ 179 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് നെടുമ്പാശേരിയിൽ എത്തും. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂരിൽ നിന്ന് 73 പേരും, പാലക്കാടുള്ള 13 പേരും, മലപ്പുറം സ്വദേശികളായ 23 പേർ, കാസർഗോഡ് നിന്നും ഒരാൾ, ആലപ്പുഴയിലെ 15 പേർ, കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്.
Story highlights-ins jalaswa reached maldives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here