ചരിത്രദൗത്യത്തിനായി പറന്നുയർന്നു; പ്രവാസികളെ തിരികെ കൊണ്ടുവരാൻ കൊച്ചിയിൽ നിന്ന് വിമാനം പുറപ്പെട്ടു

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. നേരത്തെ പറഞ്ഞിരുന്നത് പോലെ കൃത്യം 12.30നാണ് വിമാനം പറന്നുപൊങ്ങിയത്.
ക്യാബിൻ ക്രൂവിലെ ആറ് പേരിൽ അഞ്ച് പേരും മലയാളികളാണ്. അൻഷുൽ ഷിരോംഗാണ് പൈലറ്റ്. കൊച്ചി സ്വദേശിയായ റിസ്വിൻ നാസറാണ് കോ പൈലറ്റ്. ദീപക്ക്, റിയങ്ക, അഞ്ജന, തഷി എന്നിലരാണ് മറ്റ് ക്യാബിൻ ക്രൂ അംഗങ്ങൾ.
അബുദാബിയിൽ നിന്ന് രാത്രി 9.40 ഓടെ 179 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് നെടുമ്പാശേരിയിൽ എത്തും. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂരിൽ നിന്ന് 73 പേരും, പാലക്കാടുള്ള 13 പേരും, മലപ്പുറം സ്വദേശികളായ 23 പേർ, കാസർകോട് നിന്നും ഒരാൾ, ആലപ്പുഴയിലെ15 പേർ , കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്.
Story highlights- kochi abudhabi flight takes off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here