ബുദ്ധപൂര്‍ണിമദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി

PM Narendra Modi addressing  nation  Buddha Purnima Day

ബുദ്ധപൂര്‍ണിമദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജ്യത്തെ മുഴുവനാളുകള്‍ക്കും പ്രധാനമന്ത്രി ബുദ്ധപൂര്‍ണിമ ആശംസകള്‍ അറിയിച്ചു.
‘ ബുദ്ധന്‍ ത്യാഗത്തിന്റെയും സേവനത്തിന്റെയും പര്യായമാണ്. ഇന്നും സേവനത്തിന്റെയും ത്യാഗത്തിന്റെയും ഒരുപാട് ഉദാഹരണങ്ങള്‍ നാം കാണുന്നു. കൊവിഡ് പ്രതിരോധത്തിനായി പൊരുതുന്നവര്‍ക്കായി ഈ നിമിഷം ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്കെതിരെ നമ്മുക്ക് ഒന്നിച്ചു പോരാടാം. നിര്‍ണായകമായ ഈ ഘട്ടത്തില്‍ നമ്മുക്ക് കൊവിഡ് പോരാളികള്‍ക്ക് നന്ദി പറയാം’  പ്രധാനമന്ത്രി പറഞ്ഞു.

‘ ഈ പ്രതിസന്ധി കാലത്ത് സേവനങ്ങള്‍ക്ക് മുന്നോട്ടിറങ്ങുന്നവരെ അഭിനന്ദിക്കുന്നു. നിരാശയ്ക്കും സങ്കടത്തിനും സാധ്യതയുള്ള ഈ സമയത്ത് ബുദ്ധ വചനം ആശ്വാസമാണ്. ഇന്ത്യ നിസ്വാര്‍ത്ഥ സേവനമാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. ഇന്ത്യ നിരവധി രാജ്യങ്ങളുടെ സഹായത്തിനെത്തി. പല രാജ്യങ്ങളും ഇന്ത്യയുടെ സേവനത്തിനെത്തി. ഇന്ത്യയുടെ വികസനം ലോകത്തിന്റെ പുരോഗതിക്ക് സഹായിക്കും. മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

Story Highlights: PM Narendra Modi, addressing  nation,  Buddha Purnima Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top