Advertisement

സംസ്ഥാനങ്ങൾക്കും സാധാരണക്കാർക്കും കൂടുതൽ പരിഗണന നൽകണം; പുതിയ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ്

May 7, 2020
1 minute Read

സംസ്ഥാനങ്ങൾക്കും സാധാരണക്കാർക്കും വേണ്ടി കേന്ദ്രം കൂടുതൽ ധനസഹായം നൽകണമെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സർക്കാരിന്റെ സാമ്പത്തിക പാക്കേജ് നിലനിൽക്കുന്നില്ലെന്നും പുതിയ പാക്കേജിൽ പ്രഖ്യാപിക്കണമെന്നും സച്ചിൻ പൈലറ്റ് പറയുന്നു. പുതിയ പാക്കേജിൽ പ്രാധാന്യം സംസ്ഥാനങ്ങൾക്കും ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്നവർക്കുമായിരിക്കണമെന്നും സച്ചിൻ പൈലറ്റ്. ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണത് ചെയ്യുന്നതെന്നും സച്ചിൻ പൈലറ്റ് ചോദിക്കുന്നു. പ്രധാനമന്ത്രിയുടെ ഗരിബ് കല്യാൺ യോജന പ്രകാരം രാജ്യത്തെ 39 കോടി ജനതക്ക് 34,8000 കോടി രൂപ മാത്രമാണ് ഇതുവരെ കിട്ടിയത്. വാർത്താ ഏജൻസിയായ എഎൻഐയോട് ഇക്കാര്യം സച്ചിൻ വ്യക്തമാക്കി.

‘വളരെ കുറഞ്ഞ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജ് കാലഹരണപ്പെട്ടതാണ്. സംസ്ഥാനങ്ങൾക്കും ലോക്ക്ഡൗണിൽ വലയുന്നവർക്കും വേണ്ടി കേന്ദ്രം പുതിയ പാക്കേജ് പ്രഖ്യാപിക്കണം. ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇനി എപ്പോഴാണ് ഇത് ചെയ്യുക’ എന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. നേരത്തെ 1.75 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നത്. രണ്ടാം പാക്കേജിനായുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ് കേന്ദ്രം എന്നാണ് വിവരം.

രാജസ്ഥാനിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 90 പേരാണ്. 35 പേർക്ക് ഇന്ന് കൊവിഡ് ടെസ്റ്റ് പോസിറ്റീവായി. ആകെ 3,193 കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 1567 കേസുകളാണ്.

 

sachin pilot, rajasthan, coronavirus, economic package

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top