പ്രവാസികളെ സ്വാഗതം ചെയ്യാൻ തിരുവനന്തപുരം വിമാനത്താവളം സജ്ജമായതായി ജില്ലാ ഭരണകൂടം

tvm airport

പ്രവാസികളുടെ മടങ്ങിവരവിന് തിരുവനന്തപുരം വിമാനത്താവളം സജ്ജമായതായി ജില്ലാ ഭരണകൂടം. 11,617 റൂമുകൾ ഇതിനോടകം തന്നെ സജ്ജീകരിച്ചിട്ടുണ്ട്. തെർമൽ ഇമേജിംഗ് ക്യാമറ അടക്കമുള്ള സംവിധാനങ്ങളും വിമാനത്താവളത്തിലുണ്ട്.

മേയ് പത്തിനാണ് ദോഹയിൽ നിന്ന് തിരുവന്തപുരത്തേക്ക് പ്രവാസികളുമായുള്ള ആദ്യ വിമാനമെത്തുന്നത്. സീറോ കോൺടാക്റ്റ് സൗകര്യമാണ് ക്രമീകരിച്ചിട്ടുള്ളത്. വിമാനമിറങ്ങുന്ന പ്രവാസികളെ ഏഴംഗ മെഡിക്കൽ സംഘം പരിശോധിക്കും. അത്യാധുനിക തെർമൽ ഇമേജിംഗ് ക്യാമറയടക്കമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

read also:ചരിത്രദൗത്യത്തിനായി പറന്നുയർന്നു; പ്രവാസികളെ തിരികെ കൊണ്ടുവരാൻ കൊച്ചിയിൽ നിന്ന് വിമാനം പുറപ്പെട്ടു

ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഉന്നതഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിച്ചു. ഞായറാഴ്ച 200 പേരാണ് തിരുവനന്തപുരത്തെത്തുന്നത്. ഇവരെ പാർപ്പിക്കുന്നതിനായുള്ള ക്വാറന്റീൻ സൗകര്യങ്ങളും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. 11,617 റൂമുകൾ ഇതിനോടകം തന്നെ സജ്ജീകരിച്ചു കഴിഞ്ഞു. വിമാനത്താവളത്തിൽ നിന്നും പ്രവാസികളെ ക്വാറന്റീൻ സെന്ററുകളിലേക്കു മാറ്റാൻ കെഎസ്ആർടിസി ബസുകളടക്കം ക്രമീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Story highlights- Thiruvananthapuram airport, has been set up to welcome expatriates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top