രാജ്യത്ത് 24 മണിക്കൂറിനിടെ 3390 പേര്‍ക്ക് കൊവിഡ്; 103 മരണം

രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ പോസിറ്റീവ് കേസുകള്‍ 56342 ആയി. ഇതുവരെ 1886 പേര്‍ മരിച്ചു. അതേസമയം, ആകെ 16539 പേര്‍ രോഗമുക്തരായി. ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 7500ലേക്ക് അടുക്കുകയാണ്. രാജ്യത്ത് സമൂഹ വ്യാപനമുണ്ടോയെന്ന് പഠിക്കാന്‍ ഐസിഎംആര്‍ നടപടി തുടങ്ങി.
രാജ്യത്തെ 75 ജില്ലകളിലെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ പഠനം നടത്താനാണ് ഐസിഎംആര്‍ തയാറെടുക്കുന്നത്. എലിസ പരിശോധന നടത്തി, സമൂഹ വ്യാപനമുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. പല മേഖലകളിലും സമൂഹ വ്യാപനമുണ്ടാകുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഐസിഎംആര്‍ന്റെ നടപടി. രോഗമുക്തരാകുന്നവരുടെ നിരക്ക് 29.36 ശതമാനമായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാമൂഹ്യ അകലവും ശുചിത്വവും പാലിച്ചാല്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 390 പോസിറ്റീവ് കേസുകളും 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അഹമ്മദാബാദിലാണ് 269 പോസിറ്റീവ് കേസുകളും 22 മരണവും. ഗുജറാത്തില്‍ ആകെ കൊവിഡ് ബാധിതര്‍ 7403ഉം മരണം 449ഉം ആയി. ആഗ്രയില്‍ ഹിന്ദി ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചു. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ 25കാരന്‍ മരിച്ചു. ബിജെപി മീററ്റ് സിറ്റി അധ്യക്ഷന്റെ സഹായിയാണ് മരിച്ചത്. മന്ദിര്‍ മാര്‍ഗ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 12 സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. എസ്ബിഐ ജീവനക്കാരന് കൊവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ഹെഡ് ഓഫീസ് അടച്ചുപൂട്ടി. രാജസ്ഥാനില്‍ മരണം 100 കടന്നു.
Story Highlights: 3390 new covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here