വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് സസ്പെന്ഷന്

വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന് സസ്പെൻഷൻ. നെയ്യാർ വന്യ ജീവി സങ്കേതം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജെ. സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
മുഖ്യമന്ത്രിയെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് കൂടാതെ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്നതിനെതിരെ ഇയാൾ പ്രചാരണം നടത്തുകയും ചെയ്തു. സംഭവത്തിൽ അന്വേഷണ വിധേയമായാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
read also: അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു
സുരേഷിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് പി കേശവൻ പുറപ്പെടുവിച്ചു. കാന്തല്ലൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സന്ദീപ് കുമാറിനാണ് പകരം നിയമനം.
story highlights- pinarayi vijayan, whatsapp group, assistant wild life warden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here