ഔറംഗാബാദ് അപകടം; ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് റെയിൽവേ

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 14 പേർ ട്രെയിൻ ഇടിച്ച് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ. റെയിൽവേ ട്രാക്കിൽ തൊഴിലാളികൾ കിടന്നുറങ്ങുന്നത് കണ്ടിരുന്നതായും ഇതേ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും റെയിൽവേ അറിയിച്ചു.
ഇന്ന് പുലർച്ചെ, പാളത്തിൽ ചില തൊഴിലാളികളെ കണ്ടതിനെത്തുടർന്ന് ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചു. എന്നാൽ, പർഭാനി- മൻമദ് സെക്ഷനിൽ ബദ്‌നാപൂർ- കർമദ് സ്റ്റേഷനുകൾക്ക് ഇടയിൽ വച്ച് അപകടം ഉണ്ടാവുകയായിരുന്നു. പരിക്കേറ്റവരെ ഔറംഗാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടു.’ – റെയിൽവേ മന്ത്രാലയം ട്വിറ്റിറിൽ കുറിച്ചു.
ഇന്ന് രാവിലെ 5.15നാണ് മധ്യപ്രദേശിലേക്ക് റെയിൽവേ പാളം വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികൾ അപകടത്തിൽപ്പെടുന്നത്. ജൽനയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളായ ഇവർ നാട്ടിലേക്ക് മടങ്ങുന്നതിനായി ജൽനയിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള ഭുവാസലിലേക്ക് ഇവർ റെയിൽവേ ട്രാക്കിലൂടെ കാൽനടയായി സഞ്ചരിക്കുകയായിരുന്നു. ഇതിനിടയിൽ തളർന്ന ഇവർ റ്രെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
Story highlight: Aurangabad train accident; Loco pilot tried to stop the train but could not
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here